Powered by

Home Media Coverage

ഡിഎന്‍പിഎയ്ക്ക് പുതിയ ഭാരവാഹികള്‍; തന്മയ് മഹേശ്വരി ചെയര്‍മാന്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന് (ഡിഎന്‍പിഎ) ഇനി പുതിയ ഭാരവാഹികള്‍. അമര്‍ ഉജാല പ്രൊഡഷക്ഷന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറായ തന്മയ് മഹേശ്വരിയെ ചെയര്‍മാനായി പ്രഖ്യാപിച്ചു.

By DNPA Team
New Update
dw

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന് (ഡിഎന്‍പിഎ) ഇനി പുതിയ ഭാരവാഹികള്‍. അമര്‍ ഉജാല പ്രൊഡഷക്ഷന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറായ തന്മയ് മഹേശ്വരിയെ ചെയര്‍മാനായി പ്രഖ്യാപിച്ചു.

ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പ് ഡെപ്യൂട്ടി മാനേഡിങ് ഡയറക്ടറായ പവന്‍ അഗര്‍വാളിന് പകരക്കാരനായാണ് തന്മയ് എത്തുന്നത്. 2021 ജനുവരിയിലാണ് പവന്‍ സ്ഥാനമേറ്റത്. മനോരമ ഓണ്‍ലൈന്‍ സിഇഒ മറിയം മാത്യുവാണ് പുതിയ വൈസ് ചെയര്‍മാന്‍. എന്‍ഡിടിവിയുടെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ അര്‍ജിത് ചാറ്റര്‍ജിയാണ് ട്രഷറര്‍.

ഇന്ത്യയിലെ പ്രിന്റ്, ടെലിവിഷന്‍ രംഗത്തുള്ള പ്രമുഖ മാധ്യമ കമ്പനികളുടെ കൂട്ടായ്മയാണ് ഡിഎന്‍പിഎ. മികച്ചതും സമ്പന്നവുമായ ഒരു ഡിജിറ്റല്‍ ഭാവിയിലേക്ക് ഇന്ത്യയിലെ മാധ്യമങ്ങളെ നയിക്കുക എന്ന എന്ന ലക്ഷ്യത്തോടെ 2019 നവംബറിലാണ് ഡിഎന്‍പിഎ രൂപീകരിച്ചത്.

ഡിജിറ്റല്‍ പരസ്യവിതരണ രംഗത്തെ മേധാവിത്വം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് ഗൂഗിളിനെതിരേ കഴിഞ്ഞ വര്‍ഷം ഡിഎന്‍പിഎ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

മാതൃഭൂമി, മലയാള മനോരമ, എന്‍ഡിടിവി, ടിവി ടുഡേ നെറ്റ്‌വര്‍ക്ക് ലിമിറ്റഡ്, അമര്‍ ഉജാല പബ്ലിക്കേഷന്‍സ് ലിമിറ്റഡ്, ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പ്, ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ജാഗരണ്‍ ന്യൂ മീഡിയ, ഈനാട്, ലോക്മത്‌, ഹിന്ദുസ്ഥാന്‍ ടൈംസ് ഡിജിറ്റല്‍ സ്ട്രീംസ് ലിമിറ്റഡ്, എബിപി, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌ ഗ്രൂപ്പ്, സീ മീഡിയ കോര്‍പറേഷന്‍ ലിമിറ്റഡ്, ദ ഹിന്ദു എന്നീ മാധ്യമ സ്ഥാപനങ്ങളാണ് ഡിഎന്‍പിഎയിലുള്ളത്. 


Source: Mathrubhumi